തിരുവനന്തപുരം> പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന് നായര്‍ (90) അന്തരിച്ചു. മലപ്പുറം അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. രാവണപ്രഭു എന്ന തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
ഹാസ്യവേദി, അക്ഷരക്കളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഉമാദേവിയമ്മയാണ് ഭാര്യ. ഡോ. ശ്രീകുമാര്‍, ഗീതാലക്ഷ്മി, നിഷ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: എം. രാമചന്ദ്രന് മാസ്റ്റര്‍, വിശ്വനാഥന് മേനാത്ത്, സന്താനവല്ലി ടീച്ചര്‍.