ക്വീൻസ്ടൗൺ
ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിനപരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്. അഞ്ച് മത്സര പരമ്പരയിൽ തുടർച്ചയായ മൂന്നാം ജയം നേടി. മൂന്ന് വിക്കറ്റിനാണ് ഇന്ത്യൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 279 റണ്ണെടുത്തു. ദീപ്തി ശർമ (69), എസ് മേഘ്ന (61), ഷഫാലി വർമ (51) എന്നിവർ മിന്നി.
മറുപടിയിൽ അഞ്ച് പന്ത് ബാക്കിനിൽക്കേ ന്യൂസിലൻഡ് ലക്ഷ്യംകണ്ടു. അമേലിയ കെർ 67ഉം ലൊറെൻ ഡൗൺ 64 റണ്ണുമടിച്ചു. ചൊവ്വാഴ്ചയാണ് നാലാം കളി.