കൊച്ചി> എറണാകുളം കിഴക്കമ്പലത്ത് ട്വിന്റി ട്വന്റി നടത്തിയ വിളക്കണക്കൽ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴക്കമ്പലം സ്വദേശി ദീപു (38) ആണ് മരിച്ചത്.
കഴിഞ്ഞ 12 ന് ശനിയാഴ്ചയായിരുന്നു കിഴക്കമ്പലത്ത് സംഘർഷമുണ്ടായത്. 14ന് ചികിത്സ തേടിയ ദീപു ആന്തരിക രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ 4 ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.















