കോഴിക്കോട്> തത്സമയം എഡിറ്ററും മാധ്യമം മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് അസ്സയിന്‍ കാരന്തൂര്‍ (69) അന്തരിച്ചു. കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം വൈകീട്ട് 7.30 ന് കാരന്തൂര്‍ ജുമാമസ്ജിദില്‍.
1987ല്‍ മാധ്യമത്തിന്റെ തുടക്കം മുതല്‍ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2018 മെയ് 31 നാണ് വിരമിച്ചത്. തുടര്‍ന്ന് കോഴിക്കോട്ട് നിന്ന് പ്രവര്‍ത്തനം ആരംഭിച്ച തത്സമയം പത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
പരേതനായ പാറപ്പുറത്ത് അവറാന്കോയ ഹാജിയുടെ മകനാണ്. ഭാര്യ: ശരീഫ. മക്കള്‍: മുഹമ്മദ് തൗസീഫ്, ആയിശ സന, ലിംത ഫാത്തിമ. മരുമകന്: മോനിഷ് അലി. സഹോദരങ്ങള്‍: പ്രൊഫ പി കോയ, സി പി മുഹമ്മദ് കോയ (ദുബൈ), പി ആലിക്കോയ, ഡോ അബ്ദുല്‍ അസീസ് (കോയമ്പത്തൂര്‍), പി ഹബീബ് (ദുബൈ).