തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കോവിഡ് അതിജീവനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അതേസമയം ഗവർണർക്കെതിരെ ഗോ ബാക്ക് വിളികളുമായെത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി ഗവർണർ വിമർശിക്കുകയും ചെയ്തു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ഗവർണർ പറഞ്ഞു.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിൽ ഭരണപക്ഷം നിസ്സംഗരായിട്ടാണ് കേട്ടിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന സൂചികകളും ഗവർണർ എടുത്ത് പറയുമ്പോഴും കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ വായിക്കുമ്പോഴും ഭരണപക്ഷം നിശ്ശബ്ദത പാലിക്കുകയാണ്. സാധാരണ ഡസ്കിലിടിച്ചും കൈയടിച്ചും ആവേശപൂർവം നയപ്രഖ്യാപന പ്രസംഗം കേട്ടിരിക്കുന്ന ഭരണപക്ഷത്തെ ഇത്തവണ സഭയിൽ വ്യത്യസ്തമായിട്ടാണ് കാണുന്നത് ഏറെ ശ്രദ്ധേയമാണ്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ
കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സർക്കാർ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സർക്കാർ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി.
സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി വിജയകരമായി നടപ്പാക്കി.
ജന സുരക്ഷയ്ക്കാണ് പ്രധാനം മുല്ലപ്പെരിയാർ വിഷയത്തിൽ ജലനിരപ്പ് 136 അടി ആക്കി നിലനിർത്തണം. പുതിയ ഡാം വേണം.
കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കെടുതികൾ നേരിടാണ് സർക്കാർ നടപടിയെടുത്തു.
കേരളം സുസ്ഥിര വികസന സൂചികകളിൽ ഏറെ മുന്നിൽ. കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.
നീതീ ആയോഗിന്റെ വികസന സൂചികകളിൽ കേരള ആരോഗ്യ മേഖല ഒന്നാമത്. നീതി ആയോഗിന്റെ നിർദേശങ്ങൾ നടപ്പിലാക്കി.
എല്ലാവർക്കും വീടും ഭൂമിയും എന്ന സർക്കാർ വാഗ്ദാനം പാലിക്കും.
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. കേന്ദ്ര പൂളിൽ നിന്നും നികുതി കുറയുന്നതിൽ പരാമർശം. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി.
Content Highlights: governor arif mohammad khan policy declaration speech