നയപ്രഖ്യാപന പ്രസംഗം ഒപ്പിടാൻ ഗവര്‍ണര്‍ വിസമ്മതിച്ചതാണ് ഇന്നലെ വലിയ ചര്‍ച്ചയായത്. ചില കാര്യങ്ങളിൽ വ്യക്തത വേണമെന്നും ഒപ്പിടില്ലെന്നുമായിരുന്നു ഗവര്‍ണറുടെ നിലപാട്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവര്‍ണറുമായി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയായിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ നിയമനം സംബന്ധിച്ചായിരുന്നു സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം. നയപ്രഖ്യാപനത്തിൽ ഒപ്പിടുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അഡീഷണൽ പി എയ്ക്ക് നിയമന ശുപാര്‍ശ നല്‍കിയതു സംബന്ധിച്ച് ഗവര്‍ണറുടെ ഓഫീസിനു നല്‍കിയ കത്ത് പരസ്യപ്പെടുത്തിയത് അവഹേളനമാണെന്ന് ഗവര്‍ണറും മറുപടി നല്‍കി. പാര്‍ട്ടി കേഡര്‍മാരെ വളര്ത്താൻ വേണ്ടിയാണ് പേഴ്സണൽ സ്റ്റാഫ് നിയമനമെന്നും അദ്ദേഹം ആരോപിച്ചു.
Also Read:
എന്നാൽ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. തുടര്‍ന്ന് രാജ്ഭവനിലും എകെജി സെൻ്ററിലും നടന്ന ചര്‍ച്ചകള്‍ക്കു ശേഷം പൊതുഭരണ സെക്രട്ടറിയെ മാറ്റി സര്‍ക്കാര്‍ പ്രശ്നം തണുപ്പിക്കുകയായിരുന്നു.
Also Read:
ഗവര്‍ണറുടെ നിലപാടിനെതിരെ എൽഡിഎഫും യുഡിഎഫും ഒരുപോലെ പ്രതിഷേധത്തിലണ്. നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സഭ ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം. എന്നാൽ നയപ്രഖ്യാപന ദിവസം സഭയിലെത്താതിരുന്ന പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു.