തിരുവനന്തപുരം
കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ മാറ്റിവച്ച എട്ട് ജില്ലയിലെ കുടുംബശ്രീ സിഡിഎസ് ഭാരവാഹി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. ജനുവരി 25ന് നടക്കേണ്ടിയിരുന്ന തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പുതിയ ഭരണസമിതി തിങ്കളാഴ്ച ചുമതലയേൽക്കും.
പരമാവധി 50 പേർ ഉൾപ്പെടുന്ന ക്ലസ്റ്റർ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് ഉത്തരവ്. ഇവിടങ്ങളിലെ അയൽക്കൂട്ടം, എഡിഎസ് തല തെരഞ്ഞെടുപ്പുകൾ ജനുവരിയിൽ പൂർത്തിയായിരുന്നു. ആറ് ജില്ലയിൽ പുതിയ ഭരണസമിതി നിലവിൽവന്നു.















