ആലപ്പുഴ
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തിൽ മരിച്ച എൻ ശ്രീധരന് പാർടി പ്രവർത്തകരുടെയും നേതാക്കളുടെയും പുഷ്പാഞ്ജലി. എൻ എസ് അന്ത്യവിശ്രമം കൊളളുന്ന വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലാണ് വ്യാഴാഴ്ച പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തിയത്.
സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി സുധാകരൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത, സൂസൻ കോടി, പി രാജേന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി പി ചിത്തരഞ്ജൻ എംഎൽഎ, കെ പ്രസാദ്, എം സത്യപാലൻ, എ എം ആരിഫ് എം പി , രാധാമണി, ബാലചന്ദ്രൻ, എൻ എസിന്റെ മകൾ ജമീല, മരുമകൻ ആർ എസ് ബാബു എന്നിവരടക്കമുള്ള കുടുംബാംഗങ്ങൾ, പാർടി പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരൻ ഉദ്ഘാടനം ചെയ്തു.
എസ് സുദേവൻ അധ്യക്ഷനായി. ആർ നാസർ സ്വാഗതം പറഞ്ഞു. സി ബി ചന്ദ്രബാബു, സി എസ് സുജാത, പി രാജേന്ദ്രൻ, സൂസൻ കോടി, എ എം ആരിഫ് എം പി എന്നിവർ സംസാരിച്ചു















