കോഴിക്കോട്> ഐഎന്‍എല്‍ പിളര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2018 മുതല്‍ ഏര്‍പ്പെടുത്തിയ അച്ചടക്ക നടപടി സംസ്ഥാന കൗണ്‍സിലില്‍ എടുത്തുകളയാന്‍ തീരുമാനിച്ചു. 120 പേരുള്ള കൗണ്‍സിലില്‍ 75 അംഗങ്ങളും 20 പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
ആരെയും സംഘടനയില്‍ നിന്ന് അകറ്റുന്നില്ലെന്നും തെറ്റ് തിരുത്തിയാല്‍ എല്ലാവര്ക്കും തിരിച്ചുവരാന്‍ അവസരം നല്‍കുമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളെയും ട്രഷററായി വഹാബ് ഹാജിയേയും തെരഞ്ഞെടുത്തു. മാര്‍ച്ച് 31ന് വിപുലമായ സംസ്ഥാന പ്രവര്‍ത്തക കണവന്ഷന് ചേരുമെന്നും എ പി അബ്ദുള്‍ വഹാബ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് മുസ്തഫ, സെക്രട്ടറി ഒ പി ഐ കോയ, എന്‍ കെ അബ്ദുള്‍ അസീസ്, നാസര്‍കോയ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.