തിരുവനന്തപുരം> കാപ്പ ബോര്‍ഡ് സര്‍ക്കാര്‍ പുനസംഘടിപ്പിച്ചു.ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍.അനില്‍കുമാര്‍, അംഗങ്ങളായി മുന്‍ ജില്ലാ ജഡ്ജി മുഹമ്മദ് വസീം, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലുമായ പി.എന്‍.സുകുമാരന്‍ എന്നിവരെ സര്‍ക്കാര്‍ നിയമിച്ചു.