തൃശൂര്> സിപിഐ എം പ്രവര്ത്തകന് ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില് ഏഴ് ബിജെപിക്കാര് കുറ്റക്കാര്. ഒന്നുമുതല് ആറുവരെയുളള പ്രതികളും ഒമ്പതാം പ്രതിയും കുറ്റക്കാരാണെന്ന് തൃശൂര് ഒന്നാം അഡീഷണല് സെഷന്സ് ജഡ്ജ് പി എന് വിനോദ് കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
കൊടുങ്ങല്ലൂര് എസ്എന് പുരം വാഴൂര് രാമന്കുളത്ത് രതീഷ് (35), പടിഞ്ഞാറെ വെമ്പല്ലൂര് കൈപോത്ത് ഗിരീഷ് (42), എസ്എന് പുരം കടപ്പുറം പറളമുറി മനോജ് (44), പടിഞ്ഞാറെ വെമ്പല്ലൂര് വാഴൂര് രഞ്ജിത്ത് (31), എസ്എന്പുരം ബേബികടവ് പെരിങ്ങത്ര സുരേന്ദ്രന്, എസ്എന് പുരം ബസാര്ദേശം അനങ്ങാട്ട് കിഷോര് (40), പൂവത്തുംകടവ് തോപ്പില് ഷാജി (39) എന്നിവര് കുറ്റക്കാരെന്ന് തൃശൂര് സെഷന്സ് കോടതി കണ്ടെത്തി.
2006 സെപ്റ്റംബര് 24നാണ് സംഭവം. ഭാര്യയുമൊത്ത് ബന്ധുവീട്ടില് വിരുന്നിനെത്തിയ രാജുവിനെ പാതിരാത്രി വീട് തകര്ത്താണ് ആര്എസ്എസ്–ബിജെപി സംഘം കൊലപ്പെടുത്തിയത്. രക്ഷിക്കാന് ശ്രമിച്ച ഭാര്യ സന്ധ്യക്കും വെട്ടേറ്റിരുന്നു. പ്രതികള് രാത്രി സംഘം ചേര്ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.