Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെഎസ്ഇബിയിലെ പൊട്ടിത്തെറി; പിന്നില്‍ സംഭവപരമ്പര, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

by News Desk
February 17, 2022
in KERALA
0
കെഎസ്ഇബിയിലെ-പൊട്ടിത്തെറി;-പിന്നില്‍-സംഭവപരമ്പര,-അന്വേഷണം-പ്രഖ്യാപിച്ച്-മന്ത്രി
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെക്കുറിച്ച് ചെയർമാൻ ഡോ. ബി. അശോക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഊർജവകുപ്പ് സെക്രട്ടറി രാജേഷ്കുമാർ സിൻഹയെ മന്ത്രി കെ. കൃഷ്ണൻകുട്ടി ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ചെയർമാൻ വെളിപ്പെടുത്തിയ കാര്യങ്ങളും ഇടതുസംഘടനകളുടെ ആരോപണങ്ങളും അന്വേഷിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ബോർഡിലെ ഇടതുസംഘടനകളുടെ സമരം ഒത്തുതീർക്കാൻ വ്യാഴാഴ്ച എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എന്നിവരുമായി മന്ത്രി ചർച്ചനടത്തും.

വ്യാഴാഴ്ച ഉച്ചയ്ക്ക് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചർച്ച. ആവശ്യമെങ്കിൽ സംഘടനാപ്രതിനിധികളുമായും മന്ത്രി ചർച്ചചെയ്യും.

സമരം പ്രഖ്യാപിച്ച നേതാക്കൾക്ക് മറുപടിയെന്നോണം ബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി സാമൂഹിക മാധ്യമക്കുറിപ്പിൽ ചെയർമാൻ വെളിപ്പെടുത്തിയത് ഇടതുമുന്നണിയിൽത്തന്നെ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആരുടെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും ഇടതുസംഘടനകൾ ഇടപെട്ട് നടത്തിയ ഭരണപരമായ നടപടികളെയാണ് വിമർശിച്ചത്.

സി.ഐ.ടി.യു.വും എ.ഐ.ടി.യു.സി.യും നേതൃത്വം നൽകുന്ന സംഘടനകളും ചെയർമാനും തമ്മിലുള്ള പോര് മൂർച്ഛിച്ച് സമരത്തിലെത്തിയത് മുന്നണിനേതൃത്വത്തിന് തലവേദനയായി. സി.പി.എം., സി.പി.ഐ. നേതൃത്വവും സംഘടനകൾക്കൊപ്പമാണ്. മന്ത്രി കെ. കൃഷ്ണൻകുട്ടി ജനതാദൾ (എസ്) പ്രതിനിധിയാണ്.

വൈദ്യുതിഭവനിൽ വ്യവസായസുരക്ഷാസേനയെ നിയോഗിച്ചത് പിൻവലിക്കണമെന്നാണ് ഇടതുസംഘടനകളുടെ പ്രധാന ആവശ്യം. അവിടെ യൂണിയൻ പ്രവർത്തകരെ പ്രവേശിപ്പിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുനൽകിയാണ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ചെയർമാനെ മാറ്റണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻമന്ത്രി എം.എം. മണിയെയും കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിനെയുംപറ്റി നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും അശോക് വെളിപ്പെടുത്തിയ സംഭവങ്ങളെല്ലാം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നതാണ്. അതിനാൽ മണിയും പ്രതിരോധത്തിലായി.

ബോർഡിന്റെ ഭൂമികൈമാറ്റത്തിന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ടെൻഡർ വിശദാംശങ്ങൾവരെ കരാറുകാർക്ക് മുൻകൂട്ടി ചോർത്തിനൽകുന്നുവെന്നുമാണ് ചെയർമാൻ വെളിപ്പെടുത്തിയത്.മുൻ യു.ഡി.എഫ്. സർക്കാരിൽ മന്ത്രി ആര്യാടൻ മുഹമ്മദിന്റെകാലത്തെ ക്രമവിരുദ്ധ വൈദ്യുതിവാങ്ങൽ കരാറുകളെപ്പറ്റിയുള്ള ചർച്ചകളും വീണ്ടും ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരേ ഇടതുസർക്കാർ പ്രഖ്യാപിച്ച അന്വേഷണം എങ്ങുമെത്തിയില്ല.

ബോർഡിലെ പോര്: പിന്നിൽ സംഭവപരമ്പര

തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ഡോ. ബി. അശോകും ഇടതുസംഘടനകളും തമ്മിലുള്ള പോരാട്ടം പെട്ടെന്നുണ്ടായതല്ല. അദ്ദേഹം അധികാരമേറ്റതുമുതലുണ്ടായ ഒമ്പതുമാസത്തെ നടപടികളാണ് പൊട്ടിത്തെറിയിലെത്തിയത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റപ്പോഴാണ് ചെയർമാനായി അശോക് നിയമിതനായത്.

സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടതുസംഘടനകൾക്കുള്ള സ്വാധീനം അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതുമുതലാണ് സംഘർഷം തുടങ്ങുന്നത്.

അത്തരം കാര്യങ്ങൾ കൈകാര്യംചെയ്യുന്ന തസ്തികകളിൽ ഉണ്ടായിരുന്നവരെ മാറ്റി. കഴിഞ്ഞകാലത്തെ തീരുമാനങ്ങൾ ചികഞ്ഞ് പരിശോധിച്ചു. അവ പലതും നിയമക്കുരുക്കായി മാറിയിരുന്നു.

ബോർഡിലെ ശമ്പളപരിഷ്കരണം സർക്കാരിന്റെ അനുവാദമില്ലാതെയാണെന്ന് എ.ജി ചൂണ്ടിക്കാട്ടിയിരുന്നു. ചില തീരുമാനങ്ങളിൽ ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചു. അശോകിന്റെ തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് ആരോപിച്ച് ഇടതുസംഘടനകൾ അദ്ദേഹത്തെ എതിർത്തു.

മുഖ്യമന്ത്രിയെ ഇരുകൂട്ടരും കണ്ടു

രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തുണ്ടായിരുന്ന ദിവസം ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതിഭവൻ പരിസരത്ത് പ്രകടനം നടത്തിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കാട്ടി സംഘടനാ നേതാക്കളോട് വിശദീകരണം ചോദിച്ചു.

സി.പി.എം. സംഘടനകൾ ചെയർമാനെതിരേ പരാതിയുമായി നേരത്തേ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ചെയർമാനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചു. ഇതിനിടെ സി.ഐ.ടി.യു., എ.ഐ.ടി.യു.സി. സംഘടനകൾ തമ്മിൽ സ്ഥലംമാറ്റത്തെച്ചൊല്ലി പോരുമുണ്ടായി. പട്ടിക അംഗീകരിക്കണമെന്ന് സമ്മർദം ചെലുത്തിയതിനാൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന്റെ ചീഫ് എൻജിനിയർ അവധിയിൽപ്പോയി. എ.ഐ.ടി.യു.സി. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് സി.ഐ.ടി.യു. ആരോപിച്ചത്.

വ്യവസായ സുരക്ഷാസേന വരുന്നു

വൈദ്യുതിഭവനിൽ സുരക്ഷ പോരെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ച് ആഭ്യന്തരവകുപ്പുമായി ചർച്ചചെയ്ത് വ്യവസായ സുരക്ഷാസേനയെ നിയോഗിക്കാൻ തീരുമാനിച്ചതാണ് പെട്ടെന്നുള്ള സമരത്തിന്റെ പ്രകോപനം. പാസുള്ളവരെ മാത്രമേ വൈദ്യുതിഭവനിൽ പ്രവേശിപ്പിക്കൂ. അംഗീകൃത സംഘടനകളുടെ രണ്ട് പ്രതിനിധികൾക്കാണ് പാസ് നൽകുന്നത്. കൂടുതൽ സംഘടനകളും എതിർത്തിട്ടും ചെയർമാൻ അത് നടപ്പാക്കി. അത് ചെലവ് കൂട്ടുമെന്നും സംഘടനാസ്വാതന്ത്ര്യം തടയുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇടതുസംഘടനകൾ സമരം പ്രഖ്യാപിച്ചത്.

കൈവിട്ട പരാമർശം

സമരം ചെയർമാൻ നിരോധിച്ചപ്പോൾ ചെയർമാൻ രാജാവാണോ എന്ന പരമാർശവുമായി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്കുമാർ സാമൂഹികമാധ്യമത്തിൽ ആരോപണങ്ങൾ നിരത്തി. നിരോധനം ലംഘിച്ച് സമരവും തുടങ്ങി. ഇതിനു മറുപടിയായാണ് സുരേഷ്കുമാറിനെതിരേ മുമ്പ് ഉയർന്ന ആരോപണങ്ങളും ഭൂമി പാട്ടത്തിനു നൽകിയതിലെ ചട്ടവിരുദ്ധതയുമെല്ലാം പേര് പരാമർശിക്കാതെ വെളിപ്പെടുത്തി ചെയർമാൻ സാമൂഹികമാധ്യമ കുറിപ്പിട്ടത്. എം.എം. മണി മന്ത്രിയായിരിക്കുമ്പോൾ സുരേഷ്കുമാർ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.

ഭൂമികൈമാറ്റം നടപടിക്രമങ്ങൾ പാലിക്കാതെ

തിരുവനന്തപുരം: മുൻ ഇടതുസർക്കാരിന്റെ കാലത്ത് വിനോദസഞ്ചാര പദ്ധതികൾക്ക് നടപടിക്രമം പാലിക്കാതെ കെ.എസ്.ഇ.ബി. ഭൂമി കൈമാറിയതിന് തെളിവ്. മുൻകൂർ അനുമതി വാങ്ങാതെ നടത്തിയ ഭൂമി കൈമാറ്റത്തിന് പിന്നീട് ചേർന്ന ബോർഡ് യോഗം അംഗീകാരം നൽകിയെന്നതാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ക്രമക്കേടുകൾ ബോർഡ് കണ്ടെത്തുകയും ഭാവിയിൽ ഇത്തരം നടപടികൾക്ക് ബോർഡിന്റെ അനുമതി തേടണമെന്ന് നിർദേശിക്കുകയും ചെയ്തു. ചെങ്കുളം ഡാം പരിസരത്ത് ഇല്ലക്കൽ സൊസൈറ്റിക്ക് നാലേക്കർ ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട കത്തിടപാടുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കേരള ഹൈഡൽ ടൂറിസം സെന്ററിന് ഭൂമി കൈമാറാൻ 2019 ജൂൺ 28-ന് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം 2020 മാർച്ച് 30-ന് ചേർന്ന ബോർഡാണ് പരിഗണിച്ചത്. അപ്പോഴേക്കും ഭൂമി കൈമാറിയിരുന്നു. എം.എം. മണി വൈദ്യുതിമന്ത്രിയായിരുന്ന സമയത്താണിത്.

കെ.എസ്.ഇ.ബി.യുടെ 100 ഏക്കറിലധികം ഭൂമി ബോർഡിന്റെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ സൊസൈറ്റികൾക്ക് കൈമാറിയത് ഗുരുതര ക്രമക്കേടാണെന്ന ബോർഡ് ചെയർമാൻ ബി. അശോകിന്റെ സാമൂഹികമാധ്യമക്കുറിപ്പ് വിവാദമായിരുന്നു.

വാട്സാപ്പ് സന്ദേശത്തിലൂടെ തസ്തിക സൃഷ്ടിക്കൽ ആരോപണം; വിജിലൻസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർമാരുടെ തസ്തിക വാട്സാപ്പ് സന്ദേശത്തിലൂടെ സൃഷ്ടിച്ചതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. ചെയർമാൻ ഡോ. ബി. അശോക് സാമൂഹികമാധ്യമ കുറിപ്പിൽ സൂചിപ്പിച്ച ക്രമക്കേടുകളിൽ ഒന്നാണിത്.

അസിസ്റ്റന്റ് എൻജിനിയർമാരുടെ റാങ്ക് പട്ടിക കാലഹരണപ്പെട്ടപ്പോൾ നിയമനം കിട്ടാത്ത ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബോർഡിൽ ഒഴിവുണ്ടായിരുന്നില്ല.

കേസ് പരിഗണിക്കുമ്പോൾ ബോർഡ് അഭിഭാഷകന് ഹ്യൂമൻ റിസോഴ്സിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറുടെ വാട്സാപ്പ് സന്ദേശം ലഭിച്ചു. വരാൻ പോകുന്ന ഒഴിവുകൾ മുൻകൂട്ടിക്കണ്ട് എ.ഇ.മാരെ സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കാമെന്നായിരുന്നു സന്ദേശം. അന്ന് ഡയറക്ടറായിരുന്ന പി. കുമാരനാണ് ഈ സന്ദേശം അയച്ചത്.

അഭിഭാഷകൻ അത് കോടതിയെ അറിയിച്ചു. കോടതി ഉദ്യോഗാർഥികൾക്ക് അനുകൂലമായി വിധിച്ചു. എന്നാൽ, യഥാർഥത്തിൽ ഒഴിവുകൾ ഇല്ലാതിരുന്നതിനാൽ ഇവരെ നിയമിക്കാൻ ബോർഡിനു കഴിഞ്ഞില്ല.

നിയമനം നീണ്ടുപോയതോടെ കോടതിയലക്ഷ്യമായി. പിന്നീട് ബോർഡിന് ഇവരെ നിയമിക്കേണ്ടിവന്നു. കോടതിയലക്ഷ്യക്കേസ് വന്നതോടെയാണ് സർക്കാർ ഇക്കാര്യമറിഞ്ഞത്.

ബോർഡിന്റെ അനുമതിയോ സർക്കാരിന്റെ അംഗീകാരമോ ഇല്ലാതെയാണ് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചത്. അശോക് ചെയർമാനായി ചുമതലയേൽക്കുന്നതിനുമുമ്പാണ് സംഭവം.

അശോക് ചുമതലയേറ്റശേഷം ഇതിന് ഉത്തരവാദികളായ ഡയറക്ടർക്കും മറ്റ് രണ്ടുദ്യോഗസ്ഥർക്കുമെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. നടപടി നേരിട്ടവർ സി.പി.എം. സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനിൽപ്പെട്ടവരാണ്.

ഹൈഡൽ ടൂറിസം പദ്ധതികൾ വീണ്ടും ആരോപണമുനയിൽ

തൊടുപുഴ: കെ.എസ്.ഇ.ബി. ചെയർമാന്റെ ആരോപണങ്ങൾ ഇടുക്കിയിൽ നടപ്പാക്കിയ ഹൈഡൽ ടൂറിസം പദ്ധതികളിലെ നടപടികൾ വീണ്ടും ആരോപണമുനയിലാക്കി. മൂന്നാറിൽ പദ്ധതിക്കായി സഹകരണസംഘത്തിന് ചട്ടം പാലിക്കാതെ ഭൂമി നൽകിയെന്ന് ചെയർമാൻ ബി. അശോക് സൂചിപ്പിച്ചിരുന്നു. ഇതിനൊപ്പം ജില്ലയിൽ നടപ്പാക്കിയ മറ്റു നാലു പദ്ധതികളിലും ഭൂമികൈമാറുന്നതിൽ ചട്ടലംഘനം നടന്നെന്നാണ് ആരോപണം.

ഈ പദ്ധതികളിൽ അഴിമതിയുണ്ടെന്നും മുൻ മന്ത്രി എം.എം. മണിയുടെ പങ്ക് അന്വേഷിക്കണമെന്നും ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിലെ ടൂറിസം പദ്ധതി കൂടാതെ പൊന്മുടി, ആനയിറങ്കൽ, ചെങ്കുളം, കല്ലാർകുട്ടി, വയനാട്ടിലെ ബാണാസുരസാഗർ എന്നീ സ്ഥലങ്ങളിലാണ് ടൂറിസം പദ്ധതികൾ ആരംഭിക്കാൻ സി.പി.എം. നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും കരാർ ലഭിച്ചത്. ഇതിൽ പലതും കടലാസ് സൊസൈറ്റികളാണെന്ന് ആരോപണമുയർന്നിരുന്നു.

മൂന്നാറിലെ ഹൈഡൽ ടൂറിസം പദ്ധതിക്ക് ഭൂമി അനുവദിച്ചത് ചട്ടം ലംഘിച്ചാണെന്നതു സംബന്ധിച്ച രേഖകളും പുറത്തുവന്നിരുന്നു. എന്നാൽ, അന്ന് ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ മടികാണിച്ചു.

മൂന്നാർ ഹൈഡൽ പാർക്കിന്റെ നടത്തിപ്പ് സി.പി.എം. ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിനാണ്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. ശശിയാണ് ബാങ്കിന്റെ പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ മകനാണ് ഹൈഡൽ ടൂറിസം പാർക്കിന്റെ അസിസ്റ്റന്റ് മാനേജർ.

ആനയിറങ്കലിലെ പദ്ധതിക്കായി കരാർ നൽകിയത് ടെൻഡർ നടപടിക്ക് 16 ദിവസംമുമ്പ് മാത്രം രൂപവത്കരിച്ച സ്പർശം എന്ന ടൂറിസം ചാരിറ്റബിൾ സൊസൈറ്റിക്കാണ്. ആനയിറങ്കലിൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചശേഷമാണ് പെരുമ്പാവൂരിലെ സി.പി.എം. നേതാക്കളുടെ പേരിൽ ഈ സൊസൈറ്റി രജിസ്റ്റർചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

രാജാക്കാടിനടുത്ത് പൊന്മുടിയിൽ എം.എം. മണിയുടെ മരുമകൻ വി.എ. കുഞ്ഞുമോൻ പ്രസിഡന്റായ രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് 15 വർഷത്തേക്ക് 21 ഏക്കറാണ് പാട്ടത്തിനു നൽകിയിരിക്കുന്നത്. ഈ ഭൂമി സർക്കാർ പുറമ്പോക്കാണെന്നും വൈദ്യുതി ബോർഡ് നിയമവിരുദ്ധമായാണ് പാട്ടത്തിനു നൽകിയിരിക്കുന്നതെന്നും ഉടുമ്പൻചോല തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ ഭൂമിയാണ് അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിക്കാൻ ബാങ്കിന് നൽകിയിരിക്കുന്നത്.

Previous Post

താലപൊലിക്കിടെ തർക്കം: യുവാവിനെ കുത്തിക്കൊന്നു

Next Post

തൃശൂരിലെ ഹോട്ടലിൽ യുവാവും യുവതിയും മരിച്ചനിലയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തൃശൂരിലെ-ഹോട്ടലിൽ-യുവാവും-യുവതിയും-മരിച്ചനിലയിൽ

തൃശൂരിലെ ഹോട്ടലിൽ യുവാവും യുവതിയും മരിച്ചനിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.