ഹരിപ്പാട് > താലപൊലിക്കിടെയുണ്ടായ തർക്കത്തിൽ കുത്തുകൊണ്ട് യുവാവ് മരിച്ചു . തൃക്കുന്നപുഴ കിഴക്കേക്കര വടക് ഇടപ്പള്ളി തോപ്പ് ശരത് ഭവനത്തിൽ ചന്ദ്രന്റെ മകൻ ശരത് ചന്ദ്രൻ (26)ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പതിനൊന്നിനു കുമാരപുരം കരിപ്പൂതറ ജംഗ്ഷന് സമീപമാണ് സംഭവം. കാട്ടിമാർക്കറ്റിലെ പുത്തൻ കരി ദേവീക്ഷേത്രത്തിലെ താല പ്പൊലി എഴുന്നള്ളതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കുത്തേറ്റു വീണ ശരത് ചന്ദ്രനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവത്തിൽ കുമാരപുരം സ്വദേശികളായ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു