കോട്ടയം > സിനിമാ‐-സീരിയല് നടന് കോട്ടയം പ്രദീപ് .(61)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് കോട്ടയത്ത് വച്ചായിരിന്നു അന്ത്യം. പുലര്ച്ചെ മൂന്ന് മണിയോടെയാണ് ശാരീരിക അസ്വസ്തതകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. നാല് മണിയോടെ മരണം സംഭവിക്കുകയായിരിന്നു.
ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. . മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില് അഭിനയിച്ചു. ഹാസ്യ കഥാപത്രങ്ങളിലുടെയാണ് ശ്രദ്ധേയനായത്.
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൽ മറയത്ത്, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്, വടക്കന് സെല്ഫി, അമര് അക്ബര് അന്തോണി, അടി കപ്യാരെ കൂട്ടമണി , ആട്, തോപ്പിൽ ജോപ്പൻ തുടങ്ങിയവയാണ് പ്രശസ്ത സിനിമകള്. ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്ദോയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിജയിയുടെ സൂപ്പര് ഹിറ്റ് ചിത്രം തെരിയിലും പ്രദീപ് അഭിനയിച്ചു.
കോട്ടയം ജില്ലയിലെ തിരുവാതുക്കലിൽ ജനിച്ച പ്രദീപ് എല്ഐസി ജീവനക്കാരനായിരുന്നു .















