തിരുവനന്തപുരം
സംസ്ഥാന വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ ദുർവ്യയങ്ങൾക്കെതിരെ വൈദ്യുതി ഭവന് മുമ്പിൽ തുടരുന്ന വൈദ്യുതി ജീവനക്കാരുടെ അനിശ്ചിതകാല പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്.
മൂന്നാം ദിനത്തിൽ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി)ജനറൽ സെക്രട്ടറി എം പി ഗോപകുമാർ അധ്യക്ഷനായി. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് കെ ഒ ഹബീബ്, ദേശീയ സെക്രട്ടറി കെ ജയപ്രകാശ്, ദീപ കെ രാജൻ, മീനാങ്കൽ കുമാർ, പി എസ് നായിഡു, രഘുനാഥ് എന്നിവർ സംസാരിച്ചു.
വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയിലെ ഓഫീസുകൾക്ക് അവധി ആയതിനാൽ പ്രക്ഷോഭം ഉണ്ടായിരിക്കില്ല. അനിശ്ചിതകാല പ്രക്ഷോഭം തുടരും. 18 മുതൽ സംസ്ഥാനത്തെ 171 സെക്ഷൻ ഓഫീസിലും 71 ഡിവിഷൻ ഓഫീസിലും 25 സർക്കിൾ ഓഫീസിലും തൊഴിലാളികൾ പ്രക്ഷോഭം തുടരും.















