നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്. ബാലസംഘത്തിൽ പ്രവർത്തിക്കുന്ന കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്ന് മത്സരിച്ചാണ് സച്ചിൻ നിയമസഭയിലെത്തിയത്.
Also Read :
സച്ചിൻദേവ് കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, ലോ കോളേജിൽ നിന്ന നിയമബിരുദവും നേടിയിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സച്ചിൻ നിയമസഭയിലേക്ക് മത്സരിച്ചത്.
Also Read :
ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ 21ാം വയസ്സിലാണ് ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍ ആകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുമ്പോൾ തിരുവനന്തപുരം ഓള് സെയിന്റ്സ് കോളേജ് വിദ്യാർഥിയായിരുന്നു ആര്യ.