പത്തനംതിട്ട: പത്തനംതിട്ടയിൽ ഹോട്ടലിന് മുകളിൽവിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. തൃശൂർ വരന്തരപ്പിള്ളി ചുക്കേരി വീട്ടിൽ അലോൻസോ ജോജി (18) ആണ് മരിച്ചത്.റാന്നി സിറ്റാഡൽ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. പത്തനംതിട്ട കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കഴിഞ്ഞ മാസം മൂന്നിനാണ് അലോൻസോ റൂമെടുത്തിരുന്നത്. 405-ാം നമ്പർ റൂമിലെ താമസക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോട്ടൽ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാർ ഉടൻ പോലീസിനെ വിവരം അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)