കൊച്ചി> പോക്സോ കേസില് നമ്പര് 18 ഹോട്ടല് ഉടമ റോയ് വയലാറ്റിന്റെയും കൂട്ട് പ്രതികളായ ഷൈജു തങ്കച്ചന്, അഞ്ജലി എന്നിവരുടെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
2021 ഒക്ടോബര് 20ന് റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര് 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്.
തനിയ്ക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്നും പരാതിക്കാര് ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്നുമാണ് റോയ് സമര്പ്പിച്ച ഹര്ജിയില് പറയുന്നത്.














