പൂമല> ജലാശയത്തിൽ വിരുന്നെത്തിയ നീർക്കാക്കക്കൂട്ടം കൗതുകക്കാഴ്ചയായി. തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് ഡാമിലാണ് നൂറുകണക്കിന് നീർ കാക്കകൾ വിരുന്നെത്തിയത്. മലയോര പ്രദേശത്തെ ജലാശയത്തിൽ തീറ്റ തേടിയെത്തിയതാണിവയെന്ന് നാട്ടുകാർ പറയുന്നു. വേനലടുത്തത്തോടെ പാടശേഖരങ്ങളും കുളങ്ങളുമൊക്കെ വറ്റിത്തുടങ്ങിയതോടെയാണ് വലിയ ജലാശയങ്ങളിൽ കൂട്ടത്തോടെ ഇവ എത്തുന്നതിന് കാരണമാകുന്നത്.
പക്ഷിക്കൂട്ടം മീൻ പിടിക്കാൻ മുങ്ങാംകുഴിയിടുന്നതും ഓളപ്പരപ്പിൽ നീന്തിയും കൂട്ടത്തോടെ ചിറകടിച്ചു പറക്കുന്നതും ഡാം സന്ദർശിക്കാനെത്തുന്നവർക്ക് കൗതുകക്കാഴ്ചയാവുകയാണ്. പ്രകൃതി രമണീയതയുടെ നിറകുടമായ പത്താഴക്കുണ്ട് ഡാമിലെ പ്രധാന കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ് നീർക്കാക്കക്കൂട്ടം.















