ആലപ്പുഴ> ലോക രാഷ്ട്രങ്ങളുടെ സ്ഥിതി വിലയിരുത്തുമ്പോള് ചൈനയെ പ്രകീത്തിക്കുന്നതായായി ചില മാധ്യമങ്ങള് വ്യാഖ്യാനിക്കുകയാണന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനം എം എ അലിയാര് നഗറില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ ആവശ്യങ്ങള്ക്ക് പരിഹാരം കാണാന് മുതലാളിത്ത രാജ്യങ്ങള്ക്ക് കഴിയില്ല. അതേസമയം സോഷ്യലിസ്റ്റ് രാജ്യങ്ങള്ക്ക് ഇതിനു കഴിയും. ലോകം സാങ്കേതിക മേഖലയില് നേടിയ നേട്ടങ്ങളും വളര്ച്ചകളും മനുഷ്യരാശിയുടെ പ്രശ്നങ്ങള്ക്കാകെ പരിഹാരം കാണാന് ഉതകുന്നതാണ്. എന്നാല്, ലോകത്തിന്റെ ഭൂരിഭാഗവും മുതലാളിത്ത വ്യവസ്ഥയ്ക്ക് കീഴിലായതിനാല് സാങ്കേതിക വളര്ച്ചയുടെ നേട്ടങ്ങള് ജനങ്ങള്ക്ക് പ്രാപ്യമാക്കുന്നില്ല. മുതലാളിത്ത രാജ്യങ്ങളില് ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്ദ്ധിക്കുകയും സാമ്പത്തിക പ്രതിസന്ധി മൂര്ഛിക്കുകയുമാണ്. എന്നാല് സോഷ്യലിസ്റ്റ് രാജ്യങ്ങള് ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്മ്മാര്ജനം ചെയ്ത് സാമ്പത്തിക വളര്ച്ച കൈവരിക്കുകയാണ്.
മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി ചൈന മാറി. 2021-ല് ദാരിദ്ര്യം പൂര്ണ്ണമായി നിര്മ്മാര്ജനം ചെയ്യാന് ചൈനയ്ക്കായി. 1999 ല് ലോകബാങ്കിന്റെയും ഐഎംഎഫിന്റെ വിലയിരുത്തല് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല് കടമെടുത്ത രാജ്യം ചൈനയാണ്. എന്നാല് ഇന്ന് ലോക രാജ്യങ്ങളുമായി വിലയിരുത്തുമ്പോള് 30 ശതമാനം സാമ്പത്തിക വളര്ച്ച കൈവരിച്ചിരിക്കുന്നു മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതല് രാജ്യങ്ങള്ക്ക് കടം കൊടുത്ത രാജ്യം ചൈനയാണ്. ഒപ്പം 142 രാജ്യങ്ങളുടെ പൊതു വികസനത്തിന് സംഭാവനയും നല്കുന്നു.
ലോകത്തെ ദാരിദ്യ നിര്മ്മാര്ജനത്തില് ചൈന വലിയ സംഭാവന നല്ക്കുമ്പോള്, 60 ശതമാനം ദരിദ്രരെ സംഭാവന ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. അറുപതു കൊല്ലമായി കടുത്ത ഉപരോധം നേരിടുന്ന ക്യൂബ, വിയറ്റ്നാം, വടക്കന് കൊറിയ തുടങ്ങിയ രാജ്യങ്ങളും സാമ്പത്തിക പുരോഗതി നേടിയിട്ടുണ്ട്. എന്നാല്, വിമര്ശിക്കപ്പെടേണ്ടതും തിരുത്തേണ്ടതുമായ ഒരു പിടി കാര്യങ്ങള് ഈ രാജ്യങ്ങള് നടപ്പാക്കുന്ന നയങ്ങളിലുണ്ട്. റഷ്യയുടേയോ, ചൈനയുടേയോ നയങ്ങള് ഇന്ത്യയില് നടപ്പാക്കാനാകില്ല. ലോക രാഷ്ട്രങ്ങളെ വിലയിരുത്തുമ്പോള് ചൈനയെ പ്രകീര്ത്തിക്കുന്നു എന്ന് പറയുന്നത് ശരിയല്ലന്നും എസ്ആര്പി പറഞ്ഞു.















