തിരുവനന്തപുരം: കെഎസ്ഇബി ചെർമാനെ പിന്തുണച്ച് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി.കെഎസ്ഇബി ചെയർമാനുമായി സംസാരിച്ചു. ബോർഡ് അറിയാതെ ചില കാര്യങ്ങൾ നടന്നിരുന്നു. അതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മറ്റ് ആരോപണങ്ങൾ ചെയർമാൻ നിഷേധിച്ചു.
എംഎം മണിയെ താൻ കുറ്റം പറഞ്ഞിട്ടില്ലെന്ന് ചെയർമാൻ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്ന് അന്വേഷിച്ചേ പറയാനാവൂ. ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടാനുണ്ടായ കാരണം അന്വേഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
മുൻ ഇടതുസർക്കാരിന്റെ കാലത്ത് വൈദ്യുതിബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നായിരുന്നു ചെയർമാൻ ഡോ. ബി. അശോകിന്റെ വിമർശനം. ബോർഡ് ആസ്ഥാനത്തെ സുരക്ഷയ്ക്ക് വ്യവസായ സുരക്ഷാസേനയെ വിനിയോഗിച്ചതിനെതിരേ ഇടതു സംഘടനകൾ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പഴയ ക്രമക്കേടുകൾ ആരോപിച്ച് കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല എന്ന തലക്കെട്ടിൽ അദ്ദേഹത്തിന്റെ കുറിപ്പ്. കഴിഞ്ഞ ശമ്പളപരിഷ്കരണം സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇക്കാര്യം എ.ജി. ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
അതേസമയം വൈദ്യുതി ബോർഡിന്റെ ചെയർമാൻ അങ്ങനെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുൻ വൈദ്യുതഎം.എം.മണി ചോദിച്ചു. നിലവിലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിഞ്ഞാണോ അദ്ദേഹം അങ്ങനെ പറഞ്ഞത്. മന്ത്രി പറയേണ്ടത് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാണോ എന്നതിന്റെ എല്ലാ വശങ്ങളും ആലോചിക്കേണ്ടതുണ്ടുണ്ടെന്നും മണി പ്രതികരിച്ചിരുന്നു. എന്നാൽ കെഎസ്ഇബി ചെയർമാന്റെ വിമർശനം തന്റെ അറിവോടെ അല്ലെന്നായിരുന്നു മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചത്.
Content Highlights :Minister K Krishnankutty in support ofKSEB chairman