ന്യൂഡല്ഹി> കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആര്ജെഡി നേതാവ്
ലാലു പ്രസാദ് യാദവ് കുറ്റക്കാരന്.റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് കണ്ടെത്തല്. ഈ മാസം 18ന് കോടതി ശിക്ഷ വിധിക്കും.
139.35 കോടിയുടെ ദൊറാന്ഡ ട്രഷറി കേസിലാണിപ്പോള് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലു കുറ്റക്കാനാണെന്ന് വിധിച്ചിരിക്കുന്നത്.ഡൊറാന്ഡ ട്രഷറിയില് നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. നേരത്തെ, നാല് കേസിലും ലാലുവിന് തടവ് ശിക്ഷ ലഭിച്ചിരുന്നു. 26 വര്ഷങ്ങള്ക്ക് ശേഷമാണ് വിധി വരുന്നത്.
തെളിവുകളുടെ അഭാവത്തില് കേസില് പ്രതികളായ 24 പേരെ കോടതി വെറുതെ വിട്ടു. ഇതില് ആറ് സ്ത്രീകളും ഉള്പ്പെടും.കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് സിബിഐ 1996 ല് രജിസ്റ്റര് ചെയ്തിരുന്നത്.
വിധി പ്രസ്താവ സമയത്ത് ലാലു റാഞ്ചിയിലെ പ്രത്യേക കോടതിയില് ഹാജരായിരുന്നു.