കോട്ടയം> ഏറ്റുമാനൂര്‍ പട്ടിത്താനം കവലയില്‍ ഗ്യാസ് ഏജന്‍സിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കടപ്പൂര് കരിമ്പിന് കാലാ ജംഗ്ഷനില്‍ മുല്ലൂപ്പലത്ത് എം എന്‍ ദിലിപ് (42) ആണ് മരിച്ചത്.
പരേതരായ നീലകണ്ഠന് നായര്‍ വിലാസിനി ദമ്പതികളുടെ മകനാണ് ദിലിപ്. അവിവാഹിതന്. സഹോദരങ്ങള്‍ ജയകൃഷ്ണന്, ഗിരീഷ്, ദീപ.