കുവൈത്ത് സിറ്റി> കുവൈത്തില് കോവിഡ് പശ്ചാത്തലത്തില് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളില് കൂടുതല് ഇളവ് വരുത്തി. മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.രാജ്യത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണു പുതിയ നടപടി.
ഫെബ്രുവരി 20 ഞായറാഴ്ച മുതല് ഇത് പ്രാബല്യത്തില് വരും.വാക്സിനേഷന് പൂര്ത്തിയാക്കി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്ക്ക് പുറപ്പെടുന്ന രാജ്യത്ത് നിന്ന് പി സി ആര് സര്ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന റദ്ദാക്കി.ഇവര്ക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈന് ഏര്പ്പെടുത്തും. എന്നാല് രാജ്യത്തെത്തിയ ഉടന് പി സി ആര് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില് അന്ന് തന്നെ ക്വാറന്റൈന് അവസാനിപ്പിക്കാം.
2 ഡോസ് വാക്സിനേഷന് സ്വീകരിച്ചവര്ക്കും അല്ലാത്തവര്ക്കും യാത്രാ അനുമതിയുണ്ട്.എന്നാല് 2 ഡോസ് വാക്സിനേഷന് ചെയ്യാത്തവര് 72 മണിക്കൂര് സാധുതയുള്ള പി സി ആര് പരിശോധന സര്ട്ടിഫിക്കറ്റ് ഹാജരാക്കുകയും 7 ദിവസം നിര്ബന്ധിത ക്വാറന്റൈന് എടുക്കുകയും ചെയ്യണം.
പൊതു ഗതാഗത സംവിധാനം പൂര്ണ ശേഷിയില് പ്രവര്ത്തനം ആരംഭിക്കുവാനും അനുമതി നല്കി. വാണിജ്യ സമുച്ചയങ്ങളില് പ്രവേശിക്കുവാനുള്ള നിയന്ത്രണങ്ങള് നീക്കം ചെയ്തു.സര്ക്കാര് സ്ഥാപനങ്ങള് മാര്ച്ച് 13 മുതല് പൂര്ണ ശേഷിയില് പ്രവര്ത്തനം ആരംഭിക്കും തുടങ്ങിയവയാണ് സുപ്രധാന തീരുമാനങ്ങള്