നൗകാമ്പ്
കളിയുടെ അന്ത്യനിമിഷത്തിൽ ലൂക്ക് ഡി യോങ് നേടിയ ഗോളിൽ ബാഴ്സലോണയ്ക്ക് എസ്പാന്യോളിനെതിരെ നാടകീയ സമനില (2–-2). 96–-ാം മിനിറ്റിലായിരുന്നു സമനില ഗോൾ. ബാഴ്സ പത്തുപേരും എസ്പാന്യോൾ ഒമ്പതുപേരുമായാണ് കളി അവസാനിപ്പിച്ചത്. ബാഴ്സനിരയിൽ ജൊർഡ് പിക്വെ രണ്ട് മഞ്ഞക്കാർഡ് വാങ്ങി പുറത്തായി. സമനിലയോടെ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ ബാഴ്സ നാലാംസ്ഥാനത്ത് തുടർന്നു.
പെഡ്രിയുടെ ഗോളിൽ തുടക്കത്തിൽ മുന്നിലെത്തിയ ബാഴ്സയെ ആദ്യപകുതി അവസാനിക്കുംമുമ്പ് സെർജി ദാർദെറിലൂടെ എസ്പാന്യോൾ തളച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ റൗൾ ഡി തോമസ് മുന്നിലെത്തിക്കുകയും ചെയ്തു. തോൽവിയിലേക്ക് നീങ്ങിയ ബാഴ്സയെ പകരക്കാരനായെത്തിയ ഡി യോങ് രക്ഷിച്ചു. ആദമ ട്രയോറെയാണ് അവസരമൊരുക്കിയത്.