ന്യൂഡൽഹി
മുസ്ലിം സമുദായത്തിനുനേരെ ആക്ഷേപവും ഭീഷണിയും ഉയർത്തി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രാഘവേന്ദ്ര സിങ്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലിങ്ങൾക്ക് തൊപ്പി ഉപേക്ഷിച്ച് തിലകം അണിയേണ്ടിവരുമെന്ന് രാഘവേന്ദ്ര പ്രസംഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇസ്ലാമികഭീകരർ ഹിന്ദുക്കളെ തൊപ്പി ധരിക്കാൻ നിർബന്ധിതരാക്കി.
മുസ്ലിങ്ങൾ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചാൽ അടങ്ങിയിരിക്കില്ലെന്നും കിഴക്കൻ യുപിയിലെ ദൊമരിയാഗഞ്ച് മണ്ഡലത്തിൽ സ്ഥാനാർഥിയായ രാഘവേന്ദ്ര ഭീഷണി മുഴക്കി. കഴിഞ്ഞതവണ ഇവിടെ 200 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം ജയിച്ചത്.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവവാഹിനിയുടെ സംസ്ഥാനതല ചുമതലക്കാരനാണ് രാഘവേന്ദ്ര. കിഴക്കൻ യുപിയിൽ ബിജെപി നേതാക്കൾ വർഗീയവിദ്വേഷപ്രസംഗങ്ങൾ വ്യാപകമായി നടത്തുകയാണ്.