മലപ്പുറം: മലപ്പുറത്ത് മുസ്ലിം സഹോദരന്റെ മരണത്തിൽ അനുശോചിച്ച് ഉത്സാവാഘോഷങ്ങൾ നിർത്തി ക്ഷേത്ര ഭരണ സമിതി. തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് മുസ്ലിം കാരണവരായ ചെറാട്ടിൽ ഹൈദരിന്റെ മരണത്തോടെ ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയത്.
കൊടുങ്ങല്ലൂർ ഭഗവതി സങ്കൽപ്പമാണ് ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. ഹൈദരിന്റെ മരണത്തോടെആഘോഷങ്ങൾ കുറയ്ക്കാം എന്നും തീരുമാനിക്കുകയായിരുന്നു. വേണ്ടപ്പെട്ട ഒരാൾ മരണപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ആഘോഷങ്ങൾ വേണ്ട എന്ന് വെക്കുകയായിരുന്നു. ചുറ്റുമുള്ള എല്ലാവരും സഹകരിക്കുന്നവർ തന്നെയാണ്. കൺമുന്നിലാണ് ഹൈദർ കുഴഞ്ഞു വീണ് മരിച്ചതെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. കാരണവന്മാർ എല്ലാവരും നല്ല രീതിയിൽ ആയിരുന്നു പെരുമാറിയിരുന്നത്. അത് ഞങ്ങളും പാലിക്കുന്നുവെന്ന് അവർ അറിയിച്ചു.
മറ്റൊന്നും നോക്കാതെ ആചാര അനുഷ്ടാനങ്ങൾ എല്ലാം മാറ്റിവെച്ചു കൊണ്ടാണ് മരണത്തിൽ അവരുടെ ദുഖം രേഖപ്പെടുത്താൻ വേണ്ടി ക്ഷേത്ര സമിതി ആഘോഷങ്ങൾ നിർത്തിവെച്ചതെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പറഞ്ഞു.
Content Highlights: Temple cancels celebrations after the death of a muslim family member