സൂറത്ത്> ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് പട്ടാപ്പകൽ മാധ്യമപ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്ത് ആസ്ഥാനമായുളള വാരികയിലെ മാധ്യമപ്രവര്‍ത്തകനായ ജുനേദ് ഖാന് പത്താനെ (37) ആണ് ഭാര്യയുടെയും മൂന്ന് പെണ്മക്കളുടെയും മുന്നിലിട്ട് കുത്തി കൊലപ്പെടുത്തിയത്.
ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഷാഹ്പൂര്‍ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം. കുടുംബം സഞ്ചരിച്ച ബൈക്കിനെ നാലംഗ സംഘം കാറിലെത്തി ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ് കിടന്ന പത്താനെ കുടുംബത്തിന് മുന്നില്‍ വച്ച് തന്നെ പ്രതികള്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്തു.