ഈ മാസം 28 മുതൽ മുഴുവൻ സമയ ക്ലാസുകൾ ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും രോഗവ്യാപനത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതു കണക്കിലെടുത്ത് മൂടുതൽ ക്ലാസുകൾ അനുവദിക്കുകയായിരുന്നു. 21നു മുൻപായി സ്കൂളുകളിൽ പിടിഎ യോഗം ചേരാനും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Also Read:
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ അടുത്തു വരുന്ന സാഹചര്യത്തിലാണ് പൂർണതോതിൽ ക്ലാസുകൾ തുടങ്ങാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഈ മാസം 28നു മുൻപായി പാഠഭാഗങ്ങൾ പൂർണമായും തീർത്ത ശേഷം റിവിഷൻ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. മുൻപ് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പാലിച്ച മാർഗരേഖ തന്നെയായിരിക്കും ഇത്തവണയും സർക്കാർ സ്വീകരിക്കുക. അധ്യാപക സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷമായിരിക്കും ഇക്കാര്യത്തിൽ വിശദവിവരങ്ങൾ പുറത്തു വിടുക.
21-ാം തീയതി വരെയുള്ള ആഴ്ച ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ ബാച്ചുകളായി ഉച്ച വരെ നടത്താനാണ് തീരുമാനം. കൂടാതെ പ്രീ പ്രൈമറി ക്ലാസുകളു അംഗനവാടികളും ഉച്ചവരെ മാത്രമാണ് പ്രവർത്തിക്കുക.
Also Read:
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ സമയത്തിലും മാറ്റമുണ്ടാകും. ഇന്നു മുതലാണ് പുതിയ സമയക്രമം നിലവി. വരിക. വൈകുന്നേരം 5.30 മുതൽ ഏഴ് മണി വരെ എഎസ്എൽസി വിദ്യാർഥികൾക്കായി റിവിഷൻ ക്ലാസുകളുണ്ടാകും. ഒരു വിഷയം മൂന്ന് ക്ലാസുകളിലായാണ് നൽകുക. കൂടാതെ ഇതേ ക്ലാസുകൾ രാവിലെ 6 മണി മുതൽ 7.30 വരെയും വിക്ടേഴ്സ് പ്ലസ് ചാനലിൽ 8 മുതൽ 9.30 വരെയും പുനഃസംപ്രേഷണം ചെയ്യും.
അടുത്തയാഴ്ച മുതൽ ബാച്ച് തിരിച്ചുള്ള ക്ലാസുകൾ അവസാനിക്കും. കൊവിഡ് 19 കാലത്തിനു മുൻപു നടന്നിരുന്നതു പോലെ ബാച്ചുകൾ തിരിക്കാതെ മുഴുവൻ സമയവും വൈകിട്ടു വരെയായിരിക്കും ക്ലാസുകൾ. പൊതു അവധി ദിവസങ്ങൾ ഒഴികെ ശനിയാഴ്ചകളിലും ക്ലാസുണ്ടാകും.
അടുത്ത മാസം 16 മുതൽ പത്താം ക്ലാസിലും പ്ലസ് ടുവിലും മോഡൽ പരീക്ഷകളും നടക്കും. ഇതിൻ്റേ ടൈം ടേബിൾ ഉടൻ പുറത്തു വിടും. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള പരീക്ഷകളുടെ തീയതികളും ടൈം ടേബിളും ഉടൻ പ്രസിദ്ധീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.