കാസർകോട്
തളങ്കരയിലെ സൈനുൽ ആബിദീൻ കൊലക്കേസിൽ പ്രതികളായ ബിജെപി ക്രിമിനലുകൾ പരസ്പരം ഏറ്റുമുട്ടി ഒരാൾക്ക് കുത്തേറ്റു. വിദ്യാനഗർ നെൽക്കള കോളനിയിലെ പ്രശാന്തിനാണ് (28) കുത്തേറ്റത്. മന്നിപ്പാടിയിലെ മഹേഷാ (27)ണ് കുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വയറിന്റെ വലതുഭാഗത്ത് കുത്തേറ്റ പ്രശാന്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി ഒമ്പതോടെ കൂഡ്ലുവിലെ ബിജെപി ക്ലബ്ബിന് മുന്നിലാണ് സംഭവം.
മഹേഷിനെ കോടതി റിമാൻഡ് ചെയ്തു. കാസർകോട് സിഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. നിരവധി കേസുകളിൽ പ്രതികളായ മഹേഷും പ്രശാന്തും ബിജെപിയുടെ അറിയപ്പെടുന്ന ഗുണ്ടകളാണ്. ബിജെപിയുടെ സംരക്ഷണയിൽ നേതാക്കൾക്കായി ക്വട്ടേഷൻ പ്രവർത്തനങ്ങളും ഏറ്റെടുക്കാറുണ്ട്. അഭിഭാഷകരായ ബിജെപി സംസ്ഥാന നേതാക്കളാണ് ഇവർക്കായി കോടതിയിൽ ഹാജരാകാറുള്ളത്.