മലപ്പുറം> ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടില്‍ വിവാഹ സത്കരത്തിന് എത്തിയ ശേഷം കാണാതായ നവവധുവിനെ കടലുണ്ടി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് നോര്‍ത്ത് പൊറാഞ്ചേരിയിലെ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥന് തറോല്‍ രാമന്റെ (കുട്ടന്) മകള്‍ ആര്യശ്രീ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം നടന്നത്. ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ഭര്‍ത്താവുമൊത്ത് വള്ളിക്കുന്ന് നോര്‍ത്ത് പൊറാഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തിയത്. വൈകീട്ട് വീട്ടില്‍ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന് പറഞ്ഞ് സഹോദരിയുടെ സ്കൂട്ടറില്‍ പുറത്ത് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചു. പരപ്പനങ്ങാടി സ്റ്റേഷനില്‍ പരാതിയും നല്കി.
ഇതിനിടെ വീടിന്റെ സമീപത്ത് കടലുണ്ടി പുഴയോരത്ത് റോഡരികിലായി സ്കൂട്ടറും ചെരുപ്പും നാട്ടുകാര്‍ കണ്ടെത്തി. രാത്രി 12 വരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ അഗ്നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ തിരച്ചില്‍ നടത്താന്‍ ഇറങ്ങിയ ഉടനെയാണ് കോട്ടക്കടവ് പാലത്തിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷ തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: റീന, സഹോദരങ്ങള്‍: ഭവ്യ, ആദിത്യ.