മകളുടെ കണ്ണിൻ്റെ ചികിത്സയ്ക്കു വേണ്ടിയാണ് താൻ കേരളത്തിലെത്തിയതെന്ന് റായില ഓഡിംഗ പറഞ്ഞു. ചികിത്സ നടത്തി ആഴ്ചകള്‍ക്കു ശേഷം കാഴ്ചയിൽ വലിയ പുരോഗതിയുണ്ടായെന്ന് അദ്ദേഹം വാര്‍ത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഇപ്പോൾ മകള്‍ക്ക് ഏതാണ്ടെല്ലാം വ്യക്തമായി കാണാമെന്നും കുടുംബത്തിന് ഇത് ആശ്ചര്യകരമായ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:
ഫെബ്രുവരി ആദ്യവാരമാണ് മുൻ കെനിയൻ പ്രധാനമന്ത്രിയും കുടുംബവും ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയത്. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ സംഘം ഹെലികോപ്റ്ററിൽ കൂത്താട്ടുകുളത്തെത്തുകയായിരുന്നു. മകള്‍ റോസ്മേരിയുടെ നേത്രചികിത്സയ്ക്കു വേണ്ടിയാണ് കുടുംബം കേരളത്തിലെത്തിയത്. ഏതാനും വര്‍ഷം മുൻപ് ചികിത്സയിലൂടെ കാഴ്ച ശക്തി തിരിച്ചു കിട്ടിയെങ്കിലും 2017ൽ രോഗത്തെ തുടര്‍ന്ന് വീണ്ടും കാഴ്ചശക്തി നഷ്ടമാകുകയായിരുന്നു. ഈ സാഹചര്യത്തിൽ തുടര്‍ചികിത്സയ്ക്കായാണ് കുടുംബം വീണ്ടും കേരളത്തിലെത്തിയത്.
Also Read:
പാരമ്പര്യ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയിൽ മകള്‍ക്ക് കാഴ്ചശക്തി തിരിച്ചു കിട്ടി. ഇതു ഞങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാനും തങ്ങളുടെ തനതു സസ്യങ്ങള്‍ മരുന്നുകളായി ഉപയോഗിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് റോസ്മേരിയുടെ കാഴ്ച തിരിച്ചു കിട്ടാനായി കുടുംബം ഇസ്രയേലിലും ചൈനയിലും ചികിത്സ നടത്തിയിരുന്നെങ്കിലും ഫലം ചെയ്തിരുന്നില്ല. തുടര്‍ന്ന് 2019ൽ കേരളത്തിലെത്തി ആയുര്‍വേദ ചികിത്സ നടത്തുകയായിരുന്നു. ഒരുമാസത്തോളം നീണ്ട ആയുര്‍വേദ ചികിത്സയെത്തുടര്‍ന്ന് റോസ് മേരിയുടെ കാഴ്ച തിരിച്ചു കിട്ടി. ഇത് ഇന്ത്യയിലും ആഫ്രിക്കയിലെ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു.