കൊച്ചി> ആലങ്ങാട് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഢിപ്പിച്ച കേസില് യുവാവ് അറസ്റ്റില്. ആലങ്ങാട് കൊടുവഴങ്ങ കൂട്ടുപുരക്കല് വീട്ടില് ശ്രീജിത്ത് (27) നെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്സെക്ടര് വി ആര് സുനില്, എസ്ഐ ടി കെ സുധീര്, എഎസ്ഐമാരായ എം ജി അനില്കുമാര്, വി ബി അബ്ദുള് റഷീദ്, എസ്സിപിഒമാരായ സജീഷ്, കെ ഐ ഷിഹാബ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.















