കോഴിക്കോട്: സ്വർണവിലയിൽ വൻ വർധന. പവന് 800 രൂപ കൂടി 37440 രൂപയുംഗ്രാമിന് നൂറ് രൂപ കൂടി4680 രൂപയും ആയിട്ടുണ്ട്.രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്.
റഷ്യ യുക്രൈന് മേൽ അധിനിവേശം നടത്തുന്നതിന്റെ ശക്തമായ സൂചനകൾ പുറത്തുവരുമ്പോൾ നിക്ഷേപകർ കൂടുതൽ നിക്ഷേപവും സ്വർണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതാണ് സ്വർണവില ഇത്രയും വേഗത്തിൽ ഉയരാൻ കാരണം. അന്താരാഷ്ട്ര വിലയിൽ 35 ഡോളറിന്റെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് ആനുപാതികമായുള്ള വില വർധനയാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്.
ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഗ്രാമിന് 10 രൂപയോളം മാത്രമായിരുന്നു വർധിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണത്തിന്റെ വില കുറയുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം വരുംദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.