പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും കെ- റെയില്‍ അധികൃതരെ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. വെബ്‌സൈറ്റ്, ഇ-മെയില്‍ എന്നിവ വഴി ഏതൊരാള്‍ക്കും സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാൻ കഴിയുമെന്ന് കെ റെയിൽ വ്യക്തമാക്കി.
Also Read :
ഓൺലൈനിലൂടെ ലഭിക്കുന്ന ചോദ്യങ്ങള്‍ ക്രോഡീകരിച്ചശേഷം കെ- റെയില്‍ അധികൃതര്‍ ഓണ്‍ലൈനില്‍ ലൈവായി മറുപടി നല്‍കും. സംശയങ്ങളും ആശങ്കകളും Janasamaksham02@keralarail.com എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്.
Also Read :
‘ജനസമക്ഷം’ എന്ന പേരിൽ ജില്ലകളിൽ നടത്തിയ വിശദീകരണ പരിപാടിയാണ് ഓൺലൈനായി എല്ലാവർക്കും വേണ്ടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കെ- റെയിലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമക്ഷം ഓൺലൈൻ വിശദീകരണ യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സിൽവർലൈൻ പദ്ധതിയെക്കുറിച്ച് നേരിട്ട് നടത്തുന്ന വിശദീകരണ യോഗം കോഴിക്കോട്ടും കാസർകോടും ബാക്കിയുണ്ട്. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാലാണ് ഇവ മാറ്റിവച്ചത്. ഇവ രണ്ടും അധികം വൈകാതെ നടത്താനും സാധ്യതയുണ്ട്.