കൊച്ചി> എറണാകുളം, തൃശൂർ ഗവ. ലോ കോളേജ് മുൻ പ്രിൻസിപ്പൽ കലൂർ പോണോത്ത് റോഡ് ത്രിപുരയിൽ പ്രൊഫ. കെ വി നാരായണികുട്ടി (76) അന്തരിച്ചു. കാലിക്കറ്റ് സർവകലാശാല ഫാക്കൽറ്റി ഓഫ് ലോയിൽ ഡീൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ, നടൻ മമ്മൂട്ടി ഉൾപ്പടെ വിപുലമായ ശിഷ്യസമ്പത്തിന് ഉടമയാണ്. സംസ്കാരം ശനി വൈകിട്ട് നാലിന് ചെർപ്പുള്ളശ്ശേരി വീട്ടുവളപ്പിൽ. മൃതദേഹം ശനി രാവിലെ ഏഴുമുതൽ 9.30 വരെ കലൂർ പോണോത്ത് റോഡ് വസതിയിൽ പൊതുദർശനത്തിന്വയ്ക്കും.
ഭർത്താവ്: റിട്ട. മേജർ കെ പി ആർ കുമാർ, മക്കൾ : കെ പി ലക്ഷ്മി അഹൂജാ (ടെക്സ്റ്റയിൽ ഡിസൈനർ, പഞ്ചാബ്) പരേതനായ കെ പി നാരായണകുമാർ (സീനിയർ ജേർണലിസ്റ്റ് ഡൽഹി), ഡോ. പാർവതി സുനൈന (സിഎസ്ഇഎസ്, കൊച്ചി). മരുമക്കൾ: ആശിഷ് അഹൂജാ, വിവേക് മോഹൻദാസ് (സിഎ അബുദാദി).