ന്യൂഡൽഹി> കർണാടകത്തിൽ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിലക്കേർപ്പെടുത്തിയ വിഷയം ഹൈക്കോടതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി. സ്ഥിതി ഗുരുതരമാണെന്നും കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ചീഫ്ജസ്റ്റിസ് എൻ വി രമണയോട് അഭ്യര്ത്ഥിച്ചു. ഒന്നോ രണ്ടോ ദിവസംകൂടി കഴിഞ്ഞശേഷം ആലോചിക്കാമെന്ന്- ചീഫ്ജസ്റ്റിസ് പറഞ്ഞു.
കര്ണാടകത്തിലേതിന് സമാന നീക്കം സംഘപരിവാരങ്ങള് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചതോടെ ഹിജാബ് വിലക്കിനെതിരെ ദേശീയതലത്തില് പ്രതിഷേധം ശക്തമായി. ഡല്ഹിയില് അടക്കം വിവിധ സംസ്ഥാനങ്ങളില് ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പ്രകടനങ്ങള് അരങ്ങേറി. ജാര്ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില് ഹിജാബ് ധരിച്ച് വിദ്യാലങ്ങളില് എത്തുന്ന കുട്ടികളെ തടയാന് ശ്രമമുണ്ടായതയാതി റിപ്പോര്ട്ടുണ്ട്.















