ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്ന് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
“ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവൻ ജയിലിലടച്ചു. പിന്നെ ടിപിആർ ഒരിക്കൽപോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയിൽ ചികിത്സക്കുപോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.” സുരേന്ദ്രൻ പറഞ്ഞു.
“യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ യുപി കേരളം പോലെയായാൽ, രാജ്യത്തെ മികച്ച വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ, സാമൂഹിക ക്ഷേമം,ഉയർന്ന ജീവിത നിലവാരം, ജാതിയുടേയും മതത്തിന്റേയും പേരിൽ ആളുകളെ കൊല്ലുന്ന യുപിയിൽ സൗഹാർദ്ദപരമായ സമൂഹം, കൊലപാതകങ്ങൾ സംഭവിക്കില്ല, ഇതാണ് യുപിയിലെ ജനങ്ങൾക്ക് ആവശ്യം.” എന്നാണ് യോഗിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചത്.