കോഴിക്കോട് > യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പ്രസംഗം ന്യായീകരിച്ച് ബിജെപിയും. യോഗി കേരളത്തിലെ ഭരണപരാജയമാണ് തുറന്നുകാട്ടിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അവകാശപ്പെട്ടു. ഭീകരവാദത്തോട് മൃദുസമീപനം കാട്ടുന്ന സർക്കാരാണ് ഇവിടെയുള്ളത്. വിമർശനം വഴിതിരിച്ച് പ്രാദേശികവികാരമുണർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതായും സുരേന്ദ്രൻ ആരോപിച്ചു.