യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നു. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയൻ ട്വീറ്റ് ചെയ്തു.
Also Read :
നേരത്തെ ഒന്നാംഘട്ട വോട്ടെടുപ്പിന് തൊട്ട് മുന്നേയായിരുന്നു പിഴവ് സംഭവിച്ചാൽ ഉത്തർപ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. യുപി മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ഉത്തർപ്രദേശ് ബിജെപിയുടെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും പറഞ്ഞുകൊണ്ടായിരുന്നു യുപി മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.
Also Read :
“എന്‍റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആകാന്‍ അധിക സമയം എടുക്കില്ല’ എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. യോഗിയുടെ വാക്കുകൾ ചർച്ചയായതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരണവുമായി രംഗത്തെത്തിയത്.