കൊച്ചി > ആസിഫ് അലി നായകനായി സേതു തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘മഹേഷും മാരുതിയും ” ചിത്രീകരണം ചാലക്കുടിയിൽ തുടങ്ങി. മണിയന് പിള്ള രാജു ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വിഎസ്എല്‍ ഫിലിംഹൗസിന്റെ ബാനറില്‍ മണിയന് പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന് സംവിധായകന് സേതുവിന്റെ പിതാവ് കമല നാഥന്പിള്ള ഭദ്രദീപം തെളിയിച്ചു .
മണിയന് പിള്ള രാജു, ആസിഫ് അലി, ഛായാഗ്രാഹകന്‍ ഫയസ് സിദ്ദിഖ്, സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, ആര്. സുരേഷ് ബാബു (റീജണല്‍ മാനേജര്‍, മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ്) ദിവ്യ, മീനാ സേതുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആസിഫ് അലിയും മംമ്താ മോഹൻ ദാസും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ വിജയ് ബാബു, ശിവ ഹരിഹരന് (ഹൃദയം ഫെയിം), വിജയ് നെല്ലീസ്, വരുണ്‍ ധാരാ (സൂപ്പര്‍ ശരണ്യാ ഫെയിം) ഡോ. റോണി രാജ്, സാദിഖ്, വിജയകുമാര്‍, പ്രശാന്ത് അലക്സാണ്ഡര്, കുഞ്ചന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു.
ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതവും ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രത്തിൻ്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ കുര്യനാണ്. കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യും ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ഫിനാന്‍സ് കണ്ട്രോളര്- ജയകുമാര്‍ സുനില്‍ പി എസ്, പ്രൊഡക്ഷന്‍ മാനേജര്‍- എബിജെ. കുര്യന്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- രാജേഷ് മേനോന്,സ്റ്റിൽസ് ഹരി തിരുമല.