കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് (30) ആണ് മരിച്ചത്.
ഇന്നലെ രാത്രി സഹതടവുകാർ തമ്മിൽ അടി നടന്നിരുന്നു. തുടർന്ന് ഇവരെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ എട്ടു മണിക്കാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ജനുവരി 28 ന് ആണ് മരിച്ച യുവതി കുതിരവട്ടത്ത് എത്തിയത്. ഭർത്താവ് ഉപേക്ഷിച്ചഇവർ തലശ്ശേരിയിൽ അലഞ്ഞു നടക്കുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുണ്ട്. കുട്ടിയെഉപദ്രവിക്കുന്നതു കണ്ട് പോലീസാണ് കുതിരവട്ടത്ത് എത്തിച്ചത്.
ഇന്നലെ രാത്രി കട്ടിലിൻറെ പേരിലാണ് അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായതെന്ന് മെഡിക്കൽ കോളേജ് എ.സി.പി കെ. സുദർശൻ പറഞ്ഞു.
Content Highlights: Young woman who was an inmate at the Kuthiravattom mental health center was founddead