തിരുവനന്തപുരം > സ്വർണക്കടത്ത് വാർത്തകളിൽ മാധ്യമങ്ങൾ ചെയ്ത കാര്യങ്ങൾ പുസ്തകത്തിൽ വരുമ്പോൾ ചിലർക്ക് പൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനം നേരിടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മാധ്യമങ്ങളുടെ വിഷമം മനസിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് വന്ന വാര്ത്തകളില് മുതിര്ന്ന മാധ്യമപ്രവര്ത്തകന് ശശികുമാറിന്റെ പ്രതികരണമാണ് ശ്രദ്ധിച്ചത്. ആ അഭിപ്രായമാണ് ശരിയെന്നാണ് അഭിപ്രായം. പുസ്തകത്തില് ചില കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശിവശങ്കര് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളെക്കുറിച്ചും മറ്റൊന്ന് അന്വേഷണ ഏജന്സികളെക്കുറിച്ചുമാണ്. സ്വാഭാവികമായും വിമര്ശനത്തിന് ഇരയായവര്ക്കുള്ള പ്രത്യേകതരം പക ഉയര്ന്നുവരും എന്ന് നാം കാണണം. അന്വേഷണ ഏജന്സികളും മാധ്യമങ്ങളും കൂടിയാലോചിച്ചുള്ള കാര്യങ്ങള് വരുന്നുണ്ടോയെന്ന് ഭാവിയില് മാത്രമേ പറയാന് കഴിയൂ.
നിങ്ങളില് നിന്നുണ്ടായ അനുഭവമാണ് ശിവശങ്കര് പുസ്കത്തില് പറഞ്ഞിരിക്കുന്നത്. ശിവശങ്കര് പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളില് നിന്ന് നേരിടേണ്ടി വന്നതിനെക്കുറിച്ചാണ്, അത് പറഞ്ഞുകൊള്ളട്ടേ. വ്യാജ ബിരുദ സര്ട്ടിഫിക്കറ്റ് സംബന്ധിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതില് ഒരു വീഴ്ചയും ഉണ്ടാകില്ല. ആരുടേയും പക്ഷം പിടിക്കുന്ന നിലയുണ്ടാകില്ല – മുഖ്യമന്ത്രി പറഞ്ഞു.