ഉത്തരധ്രുവത്തിലെ ലെനിൻ പ്രതിമയ്ക്കരികിൽ നടന്നെത്തി ചൈനക്കാരിയായ ഫെങ്ങ് ജിങ്ങ്. ലോകത്തിലെ ഏറ്റവും ഏകാകിയായ ലെനിൻ പ്രതിമയാണ് ഉത്തരധ്രുവത്തിലുള്ളത്. യാത്ര ഏറെ ദുഷ്കരമായ ഇവിടേക്ക് 80 ദിവസംകൊണ്ടാണ് ഫെങ്ങ് ജിങ്ങ് നടന്നെത്തിയത്.
1958ൽ സോവിയറ്റ് സൈനികർ അതിശൈത്യം നിറഞ്ഞ ഉത്തരധ്രുവത്തിലെ അങ്ങേയറ്റത്ത് സ്ഥാപിച്ച പ്രതിമയാണത്. ചരിത്രത്തിലാദ്യമായാണ് ഒരു മനുഷ്യൻ ഇവിടേക്ക് നടന്നെത്തിയിരിക്കുന്നത്.
The Adventurer: She hiked to the POI to see the Antarctica in her mind https://t.co/ocUeXL7SHM pic.twitter.com/ZGTTh2VKjC
— CGTN (@CGTNOfficial) February 5, 2022
-58 ഡിഗ്രീ സെൽഷ്യസ് വരെ താപനിലയുള്ള പോൾ ഓഫ് ഇനാക്സെസിബിലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രതിമ സന്ദർശിച്ച ഫെങ്ങ് ജിങ്ങ് തൻ്റെ കയ്യിലുണ്ടായിരുന്ന ചൈനീസ് പതാക ആ പ്രതിമയിൽ പുതപ്പിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.