തിരുവനന്തുപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച്ച മുതൽ ഒന്നാം വാർഷിക ദിനമായ മെയ് 20 വരെ നീണ്ടു നിൽക്കുന്നതാണ് കർമ്മ പദ്ധതി. 1557 പദ്ധതികൾ മെയ് 20നകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സുപ്രധാനമായ മൂന്നു മേഖലകളിൽ സമഗ്രപദ്ധതികളാണ് നടപ്പാക്കുക. ഇതിനായി 17183 കോടി രൂപ വകയിരുത്തി. വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾ വിവിധ വകുപ്പുകൾ വഴി നടപ്പാക്കും. തൊഴിലവസരങ്ങൾ അധികവും നിർമാണ മേഖലയിലാകും.
കെ-ഫോൺ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫിസുകളിലും കെഫോൺ പദ്ധതിനടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Content Highlights: CM Pinarayi Vijayan Press Meet 100 days programme