തിരുവനന്തപുരം > എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മപദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ ഒന്നാം വാർഷിക ദിനം വരെയാണ് 100 ദിന പരിപാടി നടപ്പാക്കുക. 1557 പദ്ധതികളാണ് ഫെബ്രുവരി 10 മുതൽ മേയ് 20 വരെ നടപ്പാക്കുന്നത്. സുപ്രധാനമായ മൂന്നു മേഖലകളിൽ സമഗ്രപദ്ധികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തി.
വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും. തൊഴിലവസരങ്ങൾ അധികവും നിർമാണ മേഖലയിലാകും. കെ – ഫോൺ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫിസുകളിലും കെ – ഫോൺ പദ്ധതി നടപ്പാക്കും.