കോഴിക്കോട് > മതനിരപേക്ഷ ചേരിയെ ദുർബലമാക്കാനുള്ള ബിജെപിയുടെ ഏജന്റാണ് അസദുദ്ദീൻ ഒവൈസിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷ സംരക്ഷണമല്ല, സ്ഥാപിത താൽപ്പര്യമാണ് ഒവൈസിയെ നയിക്കുന്നത്. യു പി തെരഞ്ഞെടുപ്പിലും ഇതേ അജൻഡയാണ് നിറവേറ്റുന്നത്. ഇത് ജനാധിപത്യ ശക്തികൾ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.