Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സൈന്യത്തിന്‍റെ കൈകളില്‍ ബാബു സുരക്ഷിതന്‍; സമാനതകളില്ലാത്ത രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്

by News Desk
February 9, 2022
in KERALA
0
സൈന്യത്തിന്‍റെ-കൈകളില്‍-ബാബു-സുരക്ഷിതന്‍;-സമാനതകളില്ലാത്ത-രക്ഷാദൗത്യം-അന്തിമഘട്ടത്തിലേക്ക്
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. കരസേനയുടെ രണ്ട്ദൗത്യസംഘങ്ങൾ മലയുടെ മുകളിലെത്തി വടംകെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കുകയാണ്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച ശേഷമാണ് ഇത്.11 മണിക്കുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. രണ്ട് ഡോക്ടർമാരും ഫോറസ്റ്റ് വാച്ചർമാരുംസംഘത്തിലുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സഹായവും കരസേന തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കരസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ഒരു സംഘം മലയുടെ മുകളിൽ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.ഇന്ന് പകലോടെ യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവർത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സൂലൂരിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള കരസേനാംഗങ്ങൾ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്.ലഫ്. കേണൽ ഹേമന്ദ്രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരിൽനിന്നെത്തിയത്. തുടർന്ന്, കളക്ടർ മൃൺമയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥുമായും ചർച്ച നടത്തിയശേഷം നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങൾ മലകയറുകയായിരുന്നു.

ബാബുവിൻറെ ആരോഗ്യനിലയിൽ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം. രാത്രിയിൽ രക്ഷാസംഘംബാബുവിന്റെ അടുത്ത് നിന്നും 200 മീറ്റർ അകലെവരെ എത്തിയിരുന്നു.ബാബുവുമായി ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് സംസാരിച്ചു. ബാബു വെള്ളം ആവശ്യപ്പെട്ടതായും പേടിക്കേണ്ടെന്നും ഉടൻ എത്തിക്കാമെന്നും സൈന്യം അറിയിച്ചു.

കരടി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലമാണ് ഇതെന്നാണ് സൈന്യം തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. മൂന്ന് കരടികളെ കണ്ടതായി മല കയറിയ സൈനികൻ പറയുന്നത് പുറത്തുവിട്ട വീഡിയോയിൽ കേൾക്കാം.

ബാബുവിന്റെ അടുത്ത് എത്തിയാലും, ചെങ്കുത്തായ മലയിൽ നിന്ന് തിരികെ കൊണ്ടുവരുന്നത് അതിലേറെ ദുഷ്കരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണവും വെള്ളവും ബാബുവിന് എത്തിക്കാൻ ചെന്നൈയിൽ നിന്നുള്ള ഡ്രോൺ സംഘവും ഉടൻ എത്തുമെന്ന് അറിയിച്ചിട്ടണ്ട്.

ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ അടിവാരത്ത് സജ്ജമാക്കിയിട്ടുണ്ട്. സൈന്യം എത്തിയതോടെ ആശ്വാസമുണ്ടെന്നും 11 മണിക്കുള്ളിൽ മകനെ രക്ഷപ്പെടുത്താൻ കഴിയുമെന്നും ജില്ലാ ഭരണകൂടം ഉറപ്പുനൽകിയതായി ബാബുവിന്റെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂർമ്പാച്ചിമല കയറാൻ പോയത്. പകുതിവഴി കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു കയറ്റം തുടർന്നു. മലയുടെ മുകൾത്തട്ടിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാൾ കുടുങ്ങിയത്. മുകളിൽനിന്നും താഴെനിന്നും നോക്കിയാൽ കാണാനാവാത്ത സ്ഥലത്താണ് ബാബു കുടുങ്ങിയിരിക്കുന്നത്.

Content Highlights:rescue mission on full swing for babu who got stuck in cliff

Previous Post

കളമശ്ശേരിയില്‍ സ്വകാര്യ കമ്പനിയില്‍ തീപ്പിടുത്തം

Next Post

‘മകനെ സൈന്യം ജീവനോടെ രക്ഷിച്ചുകൊണ്ടുവരും…’; പ്രതീക്ഷയോടെ മലയടിവാരത്ത് ബാബുവിന്റെ അമ്മ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
‘മകനെ-സൈന്യം-ജീവനോടെ-രക്ഷിച്ചുകൊണ്ടുവരും…’;-പ്രതീക്ഷയോടെ-മലയടിവാരത്ത്-ബാബുവിന്റെ-അമ്മ

'മകനെ സൈന്യം ജീവനോടെ രക്ഷിച്ചുകൊണ്ടുവരും...'; പ്രതീക്ഷയോടെ മലയടിവാരത്ത് ബാബുവിന്റെ അമ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.