ന്യൂഡൽഹി > പതിനാലുവർഷത്തെ സേവനത്തിനുശേഷം ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ഇൻസാറ്റ്- 4ബി ഡികമീഷൻ ചെയ്തു. ബഹിരാകാശത്തെ മാലിന്യങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ ഐക്യരാഷ്ട്ര സംഘടനയുടെയും ഇന്റര് ഏജന്സി സ്പേസ് ഡെബ്രിസ് കോ –-ഓര്ഡിനേഷന് കമ്മിറ്റിയുടെയും മാനദണ്ഡങ്ങള് പാലിച്ചാണ് ഇത് നടപ്പാക്കിയതെന്ന് ഐഎസ്ആർഒ അറിയിച്ചു.
ദൗത്യത്തിനു ശേഷമുള്ള ഡികമീഷനിങ്ങിന് വിധേയമാകുന്ന 21-–-ാമത്തെ ഇന്ത്യൻ ജിയോസ്റ്റേഷണറി എർത്ത് ഓർബിറ്റ് (ജിയോ) ഉപഗ്രഹമാണ് ഇൻസാറ്റ് 4ബി. 2007ലാണ് 3025 കിലോ ഭാരമുള്ള ഇന്സാറ്റ് 4ബി വിക്ഷേപിച്ചത്. ഏരിയന്സ്പേസിന്റെ ഏരിയന് 5 റോക്കറ്റിലായിരുന്നു വിക്ഷേപണം.