തൃശ്ശൂര്‍ > തൃശൂര്‍ കണ്ണന്‍ക്കുഴിയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഉപരോധിക്കുന്നു. അതിരപ്പള്ളി‐ആനമല റോഡിൽ വെറ്റിലപ്പാറയിലാണ് വന്യമൃഗശല്യം അവസാനിപ്പിക്കാൻ വനംവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടക്കത്തിൽ ഗതാഗതം പൂർണമായും തടസപ്പെടുത്തിയായിരുന്നു പ്രതിഷേധം പിന്നീട് ബസുകൾ കടത്തി വിട്ടു.
തിങ്കളാഴ്ച രാത്രി ഏഴോടെ ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്കുള്ള വഴിയിൽ സ്കൂട്ടറില്‍ പോകുകയായിരുന്ന കുടുംബത്തിന് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണ് അഞ്ചുവയസ്സുകാരി മരിച്ചത്. മാള പുത്തന്‍ചിറ മൂരിക്കാട് സ്വദേശി കച്ചട്ടില്‍ നിഖിലിന്റെയും അജന്യയുടെയും മകള്‍ ആഗ്നിമിയയാണ് മരിച്ചത്. നിഖിലിനും ഭാര്യയുടെ അച്ഛന് ജയനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.